19 April Friday

കെ എം ബഷീറിന്റെ 
കുടുംബസഹായ ഫണ്ട്‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

കെ എം ബഷീർ കുടുംബ സഹായ ഫണ്ട് മന്ത്രി വി അബ്ദുറഹിമാൻ 
സിറാജ് ദിനപത്രം ഡയറക്ടർ എ സൈഫുദ്ദീന് കൈമാറുന്നു

തിരുവനന്തപുരം
കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ അനുസ്‌മരിച്ചു. കായിക മന്ത്രി വി അബ്ദുറഹ്മാൻ കെ എം ബഷീർ അനുസ്മരണപ്രഭാഷണം നടത്തി. 
    പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും പ്രസ്‌ക്ലബ്ബും സംയുക്തമായി സമാഹരിച്ച കുടുംബസഹായധനം മന്ത്രി സിറാജ് ദിനപത്രം ഡയറക്ടർ എ സൈഫുദ്ദീൻ ഹാജിക്ക് കൈമാറി. ബഷീറിന്റെ മക്കളുടെ പേരിലുള്ള ചെക്കുകളാണ് കൈമാറിയത്. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ആർ കിരൺബാബു, പ്രസ്‌ ക്ലബ് മുൻ പ്രസിഡന്റ് ജി പ്രമോദ്, അരവിന്ദ് ശശി, ഖാസിം എ ഖാദർ, ശ്രീജിത്ത് ശ്രീധരൻ, ആർ പ്രദീപ് എന്നിവർ ബഷീറിനെ അനുസ്‌മരിച്ചു. യൂണിയൻ ട്രഷറർ അനുപമ ജി നായർ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top