23 April Tuesday

ഗ്രന്ഥശാലാ കെട്ടിടം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021

പുളിച്ചാമല സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയുടെ രണ്ടാംനില കെട്ടിടം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വിതുര
പുളിച്ചാമല സന്ധ്യാ ഗ്രാമീണ ഗ്രന്ഥശാലയുടെ രണ്ടാംനില കെട്ടിടം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ജില്ലാപഞ്ചായത്ത് ഭരണസമിതി അനുവദിച്ച പത്തുലക്ഷം രൂപയിലായിരുന്നു നിർമാണം. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ വി ജെ സുരേഷ് അധ്യക്ഷനായി. 
ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് എൽ കൃഷ്ണകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബി സുശീല, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ എൻ എസ് ഹാഷിം, തച്ചൻകോട് വേണുഗോപാൽ, ഗ്രന്ഥശാലാ പ്രസിഡന്റ്‌ ഭദ്രം ജി ശശി, നാഗര ബിനു, ബി മോഹനൻനായർ, ആർ കെ രാഹുൽ, അനന്ദു ചന്ദ്രൻ, വി വിപിൻ, എ ശ്രീജിത്ത്, ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കാഡ്സിൽ ഇടംനേടിയ മജീഷ്യൻ അശ്വനെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെയും അനുമോദിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top