25 April Thursday

ആരോ​ഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടിൽ നിരീക്ഷണം: മാർഗനിർദേശമായി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

തിരുവനന്തപുരം

ജില്ലയിൽ കോവിഡ്‌ ബാധിതരും ലക്ഷണം ഇല്ലാത്തവരുമായ ആരോഗ്യ പ്രവർത്തകർക്ക്‌ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിന്‌ മാർഗനിർദേശം പുറത്തിറക്കി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള അപേക്ഷ നിശ്ചിത ഫോമിൽ തയ്യാറാക്കി നൽകണം. ശുചിമുറിയുള്ള പ്രത്യേക മുറിയിൽ കർശന സമ്പർക്ക വിലക്ക്‌ പാലിച്ചായിരിക്കണം കഴിയേണ്ടത്‌. രോഗലക്ഷണം ഉണ്ടെങ്കിൽ ഉടൻ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിക്കണം. നിരീക്ഷണത്തിൽ ഉള്ളവർക്ക്‌ ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നേഴ്‌സ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ആശാവർക്കർ എന്നിവരുടെ ഫോൺ നമ്പർ നൽകണം. പിഎച്ച്‌സിയിലെ ആരോഗ്യസംഘം നിരീക്ഷണത്തിലുള്ളവരെ വീഡിയോ കോൾ വഴിയോ ഫോൺ മുഖാന്തരമോ ദിവസവും ബന്ധപ്പെടണം. ആരോഗ്യസ്ഥിതി വിലയിരുത്തണം.  കുടുംബാംഗങ്ങളിൽ ഗുരുതര രോഗമുള്ളവർ ഉണ്ടെങ്കിൽ അവരുടെ ആരോഗ്യനിലയും പരിശോധിക്കണം. നിരീക്ഷണത്തിൽ ഉള്ളവർ ദിവസവും പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച്‌ ശരീരത്തിലെ ഓക്സിജൻ അളവ്‌ നിർണയിച്ച്‌ മെഡിക്കൽ ഓഫീസറെ അറിയിക്കണം. പൂർണാരോഗ്യമുള്ള ഒരു കുടുംബാംഗം രോഗിയെ പരിചരിക്കണം. ആരോഗ്യനിലയിൽ മാറ്റമുണ്ടെങ്കിൽ അധികൃതരെ അറിയിക്കണം. രോഗം സ്ഥിരീകരിച്ച്‌ പത്താം നാൾ ആന്റിജെൻ പരിശോധന നടത്തും. നെഗറ്റീവായാലും ഏഴുദിവസം നിർബന്ധിത വിശ്രമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top