24 April Wednesday

ആടിയും പാടിയും കുഞ്ഞുങ്ങൾ

കനിവ് കലോത്സവംUpdated: Saturday Feb 4, 2023

മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി കോർപറേഷൻ സംഘടിപ്പിച്ച കനിവ് കലോത്സവത്തിൽ കസേരയിൽ ഇരുന്ന് സിനിമാറ്റിക് ഡാൻസ് അവതരിപ്പിക്കുന്ന ഗവ. എൽപിഎസിലെ അഷ്ടമി

തിരുവനന്തപുരം
ചായം തേച്ച കുഞ്ഞുമുഖങ്ങളിൽ സന്തോഷം തിളങ്ങി. പരിമിതികളെ മറന്ന്‌ അവർ ആടിയും പാടിയും ആഘോഷിച്ചു. തിരുവനന്തപുരം കോർപറേഷൻ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം കനിവ് -2023 ആണ്‌ കുട്ടികൾക്ക്‌ ആവേശമായത്‌. 
തമ്പാനൂർ എസ്എംവി സ്‌കൂളിൽ നടന്ന പരിപാടി മേയർ ആര്യ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനായി. 
നഗരപരിധിയിലെ മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. 
നഗരപരിധിയിലെ ഇരുന്നൂറോളം വിദ്യാർഥികളും മാതാപിതാക്കളും പങ്കെടുത്തു. എല്ലാ വിദ്യാർഥികൾക്കും സമ്മാനങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top