18 April Thursday

ആറ് ഭാഷയിൽ ‘എഴുത്തുപച്ച'

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രസിദ്ധീകരണമായ എഴുത്തുപച്ചയിൽ രചനകൾ നിർവഹിച്ച കുട്ടികളെ 
അനുമോദിച്ചപ്പോൾ

തിരുവനന്തപുരം
സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രസിദ്ധീകരണമായ ‘എഴുത്തുപച്ച'യുടെ ജില്ലാ തല വിതരണോദ്ഘാടനം എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് നിർവഹിച്ചു. 
കേരളത്തിലെ പൊതുവിദ്യാലങ്ങളിലെ വിദ്യാർഥികളുടെ രചനകൾ  സംസ്ഥാന തലത്തിൽ വിദഗ്ധർ തെരഞ്ഞെടുത്ത് എസ്‌സിഇആർടിയുടെ അംഗീകാരത്തോടെ പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിൽ ആക്കിയതാണ് ‘എഴുത്തുപച്ച'.
പുസ്തകങ്ങളുടെ കവർ ചിത്രങ്ങൾ വരച്ചതും വിദ്യാർഥികളാണ്. മലയാളം, ഹിന്ദി, തമിഴ്, ഉർദു, കന്നട, സംസ്‌കൃതം എന്നീ ഭാഷകളിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കരമന ജിജിഎച്ച്എസ്എസിൽ സംഘടിപ്പിച്ച വിതരണോദ്ഘാടനത്തിൽ എസ്‌എസ്‌കെ ജില്ലാ പ്രോജക്റ്റ്‌ കോഓർഡിനേറ്റർ  എസ് ജവാദ് അധ്യക്ഷനായി. 
രചനകൾ നിർവഹിച്ച കുട്ടികളെ അനുമോദിച്ചു. കൗൺസിലർ ജി എസ് മഞ്ജു, ഡിപിഒ സന്ധ്യ, സ്കൂൾ പ്രിൻസിപ്പൽ എം ജി വേണുഗോപാലൻ, വൈസ് പ്രിൻസിപ്പൽ വി പി മിനി, സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി പ്രഭാകരൻ, എസ്‌എസ്‌കെ  ജില്ലാ പ്രോഗ്രാം ഓഫീസർ കെ എസ് ഷാഹിന യുആർസി ബിപിസി എസ് എസ് ബിജു തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top