26 April Friday
മാലിന്യ സംസ്കരണ പ്ലാന്റ്

തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം 
അവസാനിപ്പിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023

മാലിന്യ സംസ്കരണ പ്ലാന്റ് സംബന്ധിച്ച വിശദീകരണയോഗം സിപിഐ എം വെള്ളറട ഏരിയ സെക്രട്ടറി 
ഡി കെ ശശി ഉദ്ഘാടനം ചെയ്യുന്നു

വെള്ളറട
മാലിന്യ സംസ്കരണ പ്ലാന്റ് വെള്ളറടയിൽ സ്ഥാപിക്കുന്നുവെന്നതരത്തിൽ  കോൺഗ്രസും ബിജെപിയും നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്ന് സിപിഐ എം വെള്ളറട ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളറട ആറാട്ടുകുഴിക്കു സമീപത്തുള്ള നൂലിയത്ത്  പ്ലാന്റ്  നിർമാണം ആരംഭിക്കുകയാണെന്ന തരത്തിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രാഷ്ടീയ മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് നേതൃത്വം നൽകുന്ന വെള്ളറട പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നത്.   
ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയിലേയും  സമീപത്തുള്ള പഞ്ചായത്തു  പ്രദേശങ്ങളിലെയും മാലിന്യം പരിസ്ഥിതി ദോഷമുണ്ടാക്കാതെ സംസ്കരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി വിവിധ സ്ഥലങ്ങളിൽ പഠനം നടത്തി വരികയാണ്. 
ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട്  പ്ലാന്റ് നിർമിക്കുകയെന്നത് എൽഡിഎഫ് നയമല്ല. കലക്ടർ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും നുണ പ്രചാരണങ്ങളുമായി ഇറങ്ങിയവരെ തിരിച്ചറിയണമെന്ന്  ഏരിയ സെക്രട്ടറി ഡികെ ശശി പ്രസ്താവനയിൽ പറഞ്ഞു. 
കാര്യങ്ങൾ വിശദീകരിക്കാൻ വെള്ളറടയിൽ ചേർന്ന യോഗം  ഡി കെ ശശി ഉദ്ഘാടനം ചെയ്തു. ടി എൽ രാജ് , എം ആർ രംഗനാഥൻ ,വി സനാതനൻ ,എൽഡിഎഫ് നേതാക്കളായ നെല്ലിശ്ശേരി ബിനു, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top