15 July Tuesday

വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
തിരുവനന്തപുരം
അടിമലത്തുറയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ്‌ ചെയ്‌തു. വിദേശ വനിതയെ അഞ്ചം​ഗ സംഘം കൂട്ടം ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലെ ഒന്നാം പ്രതി കോട്ടുകാൽ ചൊവ്വര അടിമലതുറ സിൽവയ്യൻ ആന്റണിയെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ ജാമ്യത്തിൽ വിട്ടു. നാലുപേർ ഒളിവിലാണ്‌. വിദേശവനിതയുടെ പിതാവിനെ തിരികെ എയർപോർട്ടിൽ എത്തിക്കുന്നതിന് സിൽവയ്യന്റെ ടാക്സി വിളിച്ചിരുന്നു. 
വിദേശ വനിതയുടെ ഫോ ൺ നമ്പർ കൈക്കലാക്കിയ ഇയാൽ അശ്ലീല സന്ദേശമയച്ച്‌ ശല്യപ്പെടുത്തി. വിദേശ വനിത 31 ന് രാത്രി അടിമലത്തുറ വഴി പോയപ്പോൾ സിൽവയ്യനും കൂട്ടാളികളും ചേർന്ന്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോയ ഹോട്ടൽ ഷെഫാണ്‌ ശബ്ദം കേട്ട്‌ എത്തി രക്ഷിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top