16 April Tuesday
ആറ്റുകാൽ പൊങ്കാല

അന്നദാനത്തിന് മുൻകൂർ രജിസ്ട്രേഷൻ നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയ വിതരണം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ അക്ഷയകേന്ദ്രങ്ങൾ വഴി മുൻകൂട്ടി എടുക്കണം. ഉത്സവകാലത്ത്‌ പൂർണ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം പുറപ്പെടുവിച്ചത്‌. 
ഭക്ഷ്യസുരക്ഷ ലൈസൻസിന്റെ / രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് പരിശോധനവേളയിൽ ഹാജരാക്കണം. നിശ്ചിത ഫീസ് ഇതിനായി ഈടാക്കും. 
കൂടാതെ ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ്  24ന് പരിശീലനപരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി സംരംഭകന്റെ പേര്, ഫോൺനമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ, ആധാർ നമ്പർ എന്നിവ fsonemomcircle@ gmail.com -മെയിലിൽ നൽകി രജിസ്റ്റർ ചെയ്യണം.
അന്നദാനം ചെയ്യുന്നവർ പാചകത്തിന് ഉപയോഗിക്കുന്നത് ശുദ്ധജലവും വൃത്തിയുള്ള പാത്രങ്ങളുമാണെന്ന് ഉറപ്പുവരുത്തണം. ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പരാതികൾ 1800 425 1125 ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top