25 April Thursday

സംസ്ഥാനത്തെ ആദ്യ ബാലാവകാശ ക്ലബ് വിതുരയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ ബാലാവകാശ ക്ലബ്‌ സംസ്ഥാന ബാലാവകാശ കമീഷൻ അധ്യക്ഷൻ കെ വി മനോജ് 
കുമാർ ഉദ്ഘാടനം ചെയ്യുന്നു

വിതുര
സംസ്ഥാനത്തെ ആദ്യ ബാലാവകാശ ക്ലബ്ബിന്‌ വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ബാലാവകാശ കമീഷൻ അധ്യക്ഷൻ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്‌തു. 
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനാണ്‌ ക്ലബ്‌. 
വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ  നേതൃത്വത്തിലാണ് ക്ലബ്‌ രൂപീകരിച്ചത്‌. സ്‌കൂൾ പിടിഎയും വിതുര പഞ്ചായത്തും സഹകരിച്ചാണ് പ്രവർത്തനം സംഘടിപ്പിക്കുക. ബി കെ സൂര്യയാണ് കൺവീനർ.   
 പഞ്ചായത്ത് പ്രസിഡന്റ് വി എസ് ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എൽ കൃഷ്‌ണകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ ആനന്ദ്, വാർഡംഗം നീതു രാജീവ്, എസ്‌പിസി ജില്ലാ അസി. നോഡൽ ഓഫീസർ ടി എസ് അനിൽകുമാർ, പിടിഎ പ്രസിഡന്റ് എ സുരേന്ദ്രൻ, എസ്എംസി ചെയർമാൻ വിനീഷ് കുമാർ, പ്രിൻസിപ്പൽ രാജ്കുമാർ, ടി എസ് സിന്ധു ദേവി, മഞ്ജുഷ, എം എൻ ഷാഫി, എസ്‌പിസി ഉദ്യോഗസ്ഥരായ കെ അൻവർ, അൻസറുദീൻ, ഐ വി പ്രിയ, അഞ്‌ജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top