24 April Wednesday
ബുറേവി ചുഴലിക്കാറ്റ്

ക്യാമ്പുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

അമ്പൂരിയിൽ എത്തിയ എൻഡിആർഎഫ് സംഘം ഉയർന്ന മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുന്നു

തിരുവനന്തപുരം
ബുറേവി ചുഴലിക്കാറ്റ്  നാലിന് ജില്ലയിലൂടെ കടന്നുപോകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. ജില്ലയിൽ 180 ക്യാമ്പ്‌ തുറന്നു. 
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുതെന്ന്‌ കർശന നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിനു പോയ മുഴുവൻ ആളുകളും ബുധനാഴ്‌ച രാത്രി തിരിച്ചെത്തി. 
 
ബീച്ചുകൾ, ജലാശയങ്ങൾ, നദികൾ തുടങ്ങിയ ഇടങ്ങളിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ജില്ലയുടെ മലയോരമേഖലയിൽ മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾക്കൊഴികെ ആരും ഈ പ്രദേശങ്ങളിലേക്ക് പോകരുത്‌. 
വൈകിട്ട് അഞ്ചിനു ശേഷമുള്ള യാത്ര പൂർണമായി ഒഴിവാക്കണം. വ്യാഴാഴ്‌ച മുതലുള്ള 48 മണിക്കൂർ  ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്‌. ജില്ലയിലെ എല്ലാ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളും ജില്ല, -താലൂക്ക് ആശുപത്രികളും 24 മണിക്കൂറും പ്രവർത്തിക്കും.  
ജില്ലയിൽ പതിവായി കാലവർഷക്കെടുതി നേരിടുന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങളിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top