24 April Wednesday

വോട്ടെണ്ണൽ 16 കേന്ദ്രങ്ങളിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
തിരുവനന്തപുരം
ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ വോട്ടെണ്ണൽ നടക്കുക 16 കേന്ദ്രങ്ങളിൽ. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിലാണ് നടക്കുന്നത്. കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങൾ വീതമാണുള്ളത്. ഇവിടെ നിന്നാണ്‌  ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു സാമഗ്രികളും വിതരണം ചെയ്യുന്നതും.തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണം ബുധനാഴ്ച ആരംഭിച്ചു. റിട്ടേണിങ് ഓഫീസർമാർക്കാണ്‌ യന്ത്രങ്ങൾ നൽകുന്നത്. 
 
വോട്ടെണ്ണൽ നടക്കുന്ന സ്ഥലങ്ങൾ
കോർപറേഷൻ–- നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ സർവോദയ വിദ്യാലയം
വർക്കല മുനിസിപ്പാലിറ്റി–- വർക്കല മുനിസിപ്പൽ ഓഫീസ്‌,നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി–-നെയ്യാറ്റിൻകര സർക്കാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ,ആറ്റിങ്ങൽ മുനിസിപ്പാലിറ്റി–- ആറ്റിങ്ങൽ മുനിസിപ്പൽ ഓഫിസ്‌്‌്,നെടുമങ്ങാട് മുനിസിപ്പാലിറ്റി–- മഞ്ച ബിഎച്ച്എസ്‌.
പാറശാല ബ്ലോക്കിന്‌ കീഴിലുള്ള പഞ്ചായത്തുകൾ–-പാറശാല സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ. 
 
മറ്റ്‌ ബ്ലോക്കുകളിലെ 
വോട്ടെണ്ണൽ
പെരുങ്കടവിള -–- മാരായമുട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, അതിയന്നൂർ–- -നെല്ലിമൂട് ന്യൂ എച്ച്എസ്എസ്, പോത്തൻകോട് - –-കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, നേമം -–-മാറനല്ലൂർ ഡിവിഎംഎൻഎൻഎം ഹയർ സെക്കൻഡറി സ്‌കൂൾ, വെള്ളനാട് -–-ജി കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂൾ വെള്ളനാട്, വർക്കല -–- വർക്കല ശിവഗിരി എസ്എൻ കോളജ്, ചിറയിൻകീഴ് -–-ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, കിളിമാനൂർ -–-കിളിമാനൂർ ഗവ. എച്ച്എസ്എസ്, വാമനപുരം -–-വെഞ്ഞാറമ്മൂട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, നെടുമങ്ങാട് –- നെടുമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top