20 April Saturday

ട്രാഫിക്‌ നിയമം പാലിക്കാത്തവർക്ക്‌ പിടിവീഴും

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
തിരുവനന്തപുരം
ഗതാഗത നിയമങ്ങൾ പാലിക്കാത്തവർക്ക്‌ "പണി'യുമായി തിരുവനന്തപുരം സിറ്റി പൊലീസ്‌. നഗരത്തിലെ വാഹനയാത്രയും കാൽനടയാത്രയും സുഗമമാക്കി വാഹനാപകടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.  അനധികൃതമായി ഗതാഗത തടസ്സമുണ്ടാക്കി വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രമസമാധാനം, ട്രാഫിക്) ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിൽ അസി. കമീഷണർമാരായ സുരേഷ് കുമാർ, അരുൺരാജ് എന്നിവർക്കാണ് പുതിയ ചുമതല. ട്രാഫിക് എസിപിമാരും സിഐമാരും ഉൾപ്പെടെയുള്ളവർ നേരിട്ട് പരിശോധന നടത്തും. 
നടപടി ഇവർക്കെതിരെ
● നഗരത്തിലെ പ്രധാന ജങ്‌ഷനുകളിലെ സിഗ്നൽ പോയിന്റുകളിലെ ഫ്രീ ലെഫ്റ്റുകളിൽ മറ്റു വാഹനങ്ങൾ പോകാൻ കഴിയാത്തവിധം വാഹനം നിർത്തിയിട്ടാൽ
● യു -ടേണുകളിൽ മറ്റു വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ
● ബസ് ബേ-കളിൽ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി പാർക്ക് ചെയ്യുന്ന  വാഹനങ്ങൾ
● വീതി കുറഞ്ഞ സ്ഥലങ്ങളിലും  പാലങ്ങളിലും വളവുകളിലും  പ്രധാന ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും  ആശുപത്രികളുടെ ഗേറ്റുകൾക്ക് മുന്നിലും ഗതാഗതതടസ്സം സൃഷ്ടിക്കുന്ന വാഹനങ്ങൾ
ലൈസൻസ്‌ വരെ റദ്ദാക്കും
ആദ്യലംഘനത്തിന്‌ പിഴ അടയ്ക്കാതെ വീണ്ടും വാഹനം ഗതാഗത നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നടപടികൾക്ക് വിധേയമാകേണ്ടിവരും. പിഴത്തുക അടച്ചുതീർക്കാതെ ആർസി ഓണർഷിപ്പ് മാറ്റാനും സാധിക്കില്ല. പരാതികളും നിർദേശങ്ങളും അറിയിക്കാൻ ഫോൺ: 0471- 2558731, 0471 2558732.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top