25 April Thursday

ബിജെപി - –-ആർഎസ്എസ്, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
ആറ്റിങ്ങൽ  
ആറ്റിങ്ങലിൽ ബിജെപി മുൻ നഗരസഭാ കൗൺസിലർ ഉൾപ്പെടെ നിരവധിപേർ ബിജെപി –-ആർഎസ്എസ്, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിൽ ചേർന്നു. ആറ്റിങ്ങൽ നഗരസഭ പത്തൊമ്പതാം വാർഡ് കൗൺസിലറായിരുന്ന ശ്രീദേവി, ആർഎസ്എസ് മുഖ്യ ശിക്ഷക് എസ് സതീഷ്, ബിഎംഎസ് പ്രവർത്തകരായ സുരേഷ്, എം മനു, ഐഎൻടിയുസി പ്രവർത്തകൻ സഞ്ജു എന്നിവരാണ്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പാർടി പതാക കൈമാറി സ്വീകരിച്ചു. ആറ്റിങ്ങൽ നഗരസഭാ എൽഡിഎഫ് പ്രകടന പത്രിക മുൻ നഗരസഭാ ചെയർമാൻ എം പ്രദീപിന് കൈമാറി അദ്ദേഹം പ്രകാശനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സി ജി വിഷ്ണു ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ജി സുഗുണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രാജു, അഡ്വ. സി ജെ രാജേഷ്‌കുമാർ, എം മുരളി, കെ എസ് ബാബു, കോരാണി സനൽ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ സെക്രട്ടറി സി ദേവരാജൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top