18 September Thursday

ശിവാനി പ്രഭു ‘എൻവാഷൻ’ വിജയി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
കോവളം 
കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് കുട്ടികൾക്കായി നടത്തിയ ‘എൻവാഷൻ’ കൈത്തറി ഫാഷൻ ഷോയിലെ വിജയികളെ പ്രഖ്യാപിച്ചു. ‘സെന്റർ സ്റ്റേജ്’ കലാസന്ധ്യ വേദിയിൽ നടൻ നന്ദുവും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ചേർന്ന്‌ പുരസ്‌കാരം സമ്മാനിച്ചു.  
കോഴിക്കോട് ഫറോഖ് ജിജിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനി ശിവാനി പ്രഭുവിനാണ് ഒന്നാം സ്ഥാനം. തിരുവനന്തപുരം പട്ടം കേന്ദ്രീയവിദ്യാലയത്തിലെ പുണ്യ എസ് പ്രദീപ് രണ്ടാം സ്ഥാനവും പേരൂര്‍ക്കട കേന്ദ്രീയ വിദ്യാലയത്തിലെ ജഗന്‍ നാഥ്, ശ്രീകാര്യം ജിഎച്ച്എസിലെ ആദിത്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. അനുഗ്രഹ, ലിഡിയ, അസ്ര, അനാമിക അജിത്, സന കെ എം, കൃഷ്ണനന്ദ അരുണ്‍, നിധ ദില്‍രുബ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. സർട്ടിഫിക്കറ്റും ഫലകവും ക്യാഷ് പ്രൈസും അടങ്ങുന്നതാണു പുരസ്‌കാരം. 5000, 3000, 1000 രൂപവീതമാണ് ക്യാഷ് പ്രൈസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top