02 May Thursday

തെളിഞ്ഞു സർഗനാളങ്ങൾ രംഗകലാകേന്ദ്രം മിഴിതുറന്നു

സ്വന്തം ലേഖകൻUpdated: Sunday Jul 3, 2022
വർക്കല 
ആട്ടവിളക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിച്ചതോടെ വർക്കല രംഗകലാകേന്ദ്രം കലാലോകത്തിന്‌ സ്വന്തം.ദൈവദശകത്തെ ആസ്‌പദമാക്കിയുള്ള ടിഎം കൃഷ്ണയുടെ കച്ചേരിയും രാജശ്രീ വാര്യരുടെ നൃത്താവതരണവും പ്രവർത്തനോദ്‌ഘാടത്തിന്‌ ചാരുതയേകി. 
വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ്‌ കോർപ്പറേഷൻ വഴി നടപ്പാക്കിയ ബൃഹത് പദ്ധതിയാണ് രംഗകലാകേന്ദ്രം. ക്ലാസിക്കൽ കലകളെയും നാടൻകലകളെയും ഗിരിവർഗ കലാരൂപങ്ങളെയും അവതരിപ്പിക്കുകയും പരിപോഷിപ്പിക്കുകയുമാണ്‌ ലക്ഷ്യം.
ടി എം കൃഷ്ണ, ഡോ. രാജശ്രീ വാര്യർ, ആർക്കിടെക്ട്‌ വി സുധീർ, ചുവർ ചിത്രകാരൻ സുരേഷ് മുതുവിള എന്നിവരെ മുഖ്യമന്ത്രി ആദരിച്ചു. വി ജോയി എംഎൽഎ അധ്യക്ഷനായി. രംഗകലാകേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ഡയറക്ടർ വി രാമചന്ദ്രൻ പോറ്റി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അടൂർ പ്രകാശ് എംപി, വർക്കല നഗരസഭാധ്യക്ഷൻ കെ എം ലാജി എന്നിവർ മുഖ്യാതിഥികളായി. ഡോ. എ ജയതിലക്, കെ എസ് ശ്രീനിവാസൻ, ഡോ. കെ രവിരാമൻ, ആനത്തലവട്ടം ആനന്ദൻ, ഡോ. വി സന്തോഷ് , എസ് ഷാജഹാൻ, സ്മിതാ സുന്ദരേശൻ, സി അജയകുമാർ, ഷീജ സുനിൽ, എ ബാലിക്, ബേബി രവീന്ദ്രൻ, പ്രിയങ്ക ബിറിൽ, ആർ സൂര്യ, ബിജുകുമാർ, ഹസീന, എംകെ യൂസഫ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top