24 April Wednesday

സായിഗ്രാമ ട്രസ്റ്റ്‌ രജത ജൂബിലി സമാപനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022
മംഗലപുരം
ജലജീവൻ മിഷൻ വഴി സംസ്ഥാനത്തെ 33 പഞ്ചായത്തിൽ സമ്പൂർണ കുടിവെള്ളം എത്തിക്കാനായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തോന്നയ്‌ക്കൽ സായിഗ്രാമ ട്രസ്റ്റ്‌ രജത ജൂബിലി സമാപന സമ്മേളനവും കോളേജ് കെട്ടിടവും ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യസായി ഓർഫനേജ് ട്രസ്റ്റ് മഹത്തായ പ്രവർത്തനം സംസ്ഥാനത്തും രാജ്യത്തും നടത്തുന്നു. സംസ്ഥാനത്തുണ്ടായ പ്രളയകാലത്തും മറ്റ് ദുരന്തങ്ങളിലും വിവിധ പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കി. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മന്ത്രി ആന്റണി രാജു, ട്രസ്റ്റ് ഫൗണ്ടർ കെ എൻ ആനന്ദകുമാർ, വി പി മഹാദേവൻ പിള്ള, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ശശി, ജസ്റ്റിസ് സി എൻ രാമചന്ദ്രൻ, മധു മുല്ലശേരി, എ ചന്ദ്രബാബു, വേണുഗോപാലൻ നായർ, പള്ളിയറ ശശി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top