29 March Friday

മടവൂര്‍ സഹകരണ ബാങ്കില്‍
വിവിധ പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

മടവൂർ സർവീസ് സഹകരണ ബാങ്കിലെ വിവിധ പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു

കിളിമാനൂർ 
മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾക്ക് തുടക്കമായി. വിക്രമൻനായർ സ്മാരക സൂപ്പർ മാർക്കറ്റ്, എടിഎം, സിഡിഎം മെഷീൻ, സഹകരണ ജനസേവന കേന്ദ്രം, ഡിജിറ്റൽ എക്‌സ്‌റേ ഇസിജി യൂണിറ്റ്, 24മണിക്കൂർ ആംബുലൻസ് സർവീസ് എന്നിവയാണ് ആരംഭിച്ചത്.  
   സൂപ്പർ മാർക്കറ്റ്, എടിഎം കൗണ്ടർ, ആംബുലൻസ് സർവീസ് എന്നിവ തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും സഹകരണ ജനസേവന കേന്ദ്രം കടകംപള്ളി സുരേന്ദ്രൻ എംഎൽഎയും ഡിജിറ്റൽ എക്സ്റെ, ഇസിജി യൂണിറ്റ്‌ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായരും ഉദ്ഘാടനം ചെയ്‌തു. വി ജോയി എംഎൽഎ അധ്യക്ഷനായി.  ബാങ്ക് സെക്രട്ടറി എൻ ആർ ജഹിത റിപ്പോർട്ട് അവതരിപ്പിച്ചു. 
ബാങ്ക് ഡയറക്ടർ ബി എസ് ഹർഷകുമാർ, ധാതുവികസന കോർപറേഷൻ ചെയർമാൻ മടവൂർ അനിൽ, തട്ടത്തുമല ജയചന്ദ്രൻ, ടി ബേബിസുധ, എം ബിജുകുമാർ, ഡി ദീപ, നൂറുദ്ദീൻ, മടവൂർ നാസർ, മടവൂർ സന്തോഷ്, എം എസ് റാഫി, എ എസ് സുനിൽകുമാർ, എച്ച് നാസർ തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top