03 October Tuesday

ഗുസ്‌തിതാരങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ കെഎസ്‌കെടിയു പാളയം ഏരിയ കമ്മിറ്റി വഞ്ചിയൂരിൽ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
ബിജെപി എംപി ബ്രിജ്‌ഭൂഷണെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സമരംചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി വിവിധ സംഘടനകൾ പ്രകടനം നടത്തി. കെഎസ്‌കെടിയു, കർഷകസംഘം, ജനാധിപത്യ മഹിളാ അസോസിയേഷൻ, എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ ഏരിയ, ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗവും പന്തംകൊളുത്തി പ്രകടനവും സംഘടിപ്പിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം വി അമ്പിളി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ബി ശോഭനകുമാരി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജി കെ ലളിതകുമാരി, വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.
പാളയം 
കെഎസ്‌കെടിയു പാളയം ഏരിയ കമ്മിറ്റി വഞ്ചിയൂരിൽ നടത്തിയ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ് പ്രേമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ശശാങ്കൻ, കെഎൽ ജിജി, ഷേർലി കുമാർ, എസ്എൽ അജിത ദേവി എന്നിവർ സംസാരിച്ചു. 
ചാല-
കര്‍ഷകസംഘം ചാല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഏരിയ സെക്രട്ടറി സി എസ് സജാത്, ആര്‍ അജിത് കുമാര്‍, ടി എസ് വിജയകുമാര്‍, ബി എസ് വിജയമോഹന്‍ തമ്പി, വി ജയകുമാര്‍, സനോഫര്‍, ഈദുല്‍ മുബാറക്, ബി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
എസ്എഫ്ഐ ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് എൽ വിജയ് ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എ ജി പ്രിയങ്ക, ഏരിയ സെക്രട്ടറി റയാൻ റഹീം, പ്രസിഡന്റ്‌ എസ് അശ്വിൻ എന്നിവർ സംസാരിച്ചു.
കെഎസ് കെടിയു ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ ഉദ്ഘാടനം ചെയ്തു. സി ഗോപി അധ്യക്ഷനായി. എം സുൽഫിക്കർ, ആർ രവീന്ദ്രൻ, അശോക് കുമാർ, ഷീല കുമാരി, മെഹദാദ്, ശ്രീകുമാർ, ഷിജിത്, രാമചന്ദ്രൻ തമ്പി എന്നിവർ പങ്കെടുത്തു.
കഴക്കൂട്ടം
കെഎസ്‌കെടിയു  ശ്രീകാര്യം മേഖലാ കമ്മിറ്റി  പ്രകടനം നടത്തി. പത്മജ,  വി വിക്രമൻ, രാജൻ ചെറുവല്ലി, അഡ്വ.ജയദേവൻ നായർ, ഷീലമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
പേരൂർക്കട 
 കർഷക തൊഴിലാളി യൂണിയൻ പേരൂർക്കട ഏരിയ കമ്മിറ്റിയുടെ  പ്രകടനവും യോഗവും  യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജി സ്റ്റാൻലി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം സി രഘു ,സി കെ ദിനേശ് കുമാർ,സിന്ധു ,ശരത്ചന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. 
നേമം
കെഎസ്‌കെടിയുവും ബികെഎംയുവും സംയുക്തമായി പാപ്പനംകോട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ബികെഎംയു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ ഉദ്ഘാടനം ചെയ്തു. വെട്ടിക്കുഴി ഷാജി അധ്യക്ഷനായി. ഡി സുധാകരൻ, വിജയകുമാർ എന്നിവർ സംസാരിച്ചു.
കെഎസ്‌കെടിയു വഞ്ചിയൂർ ഏരിയ കമ്മിറ്റി ഐക്യദാർഢ്യപ്രകടനവും പ്രതിഷേധ യോഗവും നടത്തി.  ഏരിയ സെക്രട്ടറി പി എസ് സുധീഷ്, പ്രസിഡന്റ് അശോക് കുമാർ, വി അജികുമാർ, സജിത്ത്, അശോകൻ, അംബിക പുരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top