27 September Wednesday

വിവാഹത്തട്ടിപ്പ് കേസിൽ 
എല്‍ഡി ക്ലര്‍ക്ക് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023
തിരുവനന്തപുരം
വിവാ​ഹത്തട്ടിപ്പ് നടത്തിയ പഞ്ചായത്ത് എൽ‌ഡി ക്ലർക്ക് അറസ്റ്റിൽ. എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫീസിൽ ക്ലർക്കായ കൊട്ടാരക്കര മതിര ശ്രീകുലം വീട്ടിൽ ശ്രീനാഥിനെ തിരുവനന്തപുരം റൂറൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. 2021 ഫെബ്രുവരിയിൽ നാവായിക്കുളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച് ഇരുപത്തിയാറുകാരിയെ വിവാഹം കഴിച്ച് ഒന്നിച്ച് താമസിച്ച പ്രതി ഇതുമറച്ചുവച്ച് ചീരാണിക്കര സ്വദേശിനിയെ വിവാ​ഹം കഴിക്കുകയായിരുന്നു. 
ആദ്യവിവാഹത്തെപ്പറ്റി അറിഞ്ഞതിനെ തുടർന്ന് യുവതി വട്ടപ്പാറ പൊലീസിൽ പരാതിപ്പെട്ടു. വിവാഹസമ്മാനമായി ലഭിച്ച 70 പവൻ ആഭരണങ്ങളും, 50 സെന്റ് വസ്തുവും, മാരുതി സ്വിഫ്റ്റ് കാറും ഇയാൾ‌ കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. 
ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിൽ കേസ് ക്രൈംബ്രാഞ്ചിലേക്ക് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി          റിമാൻഡ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top