18 April Thursday
തെരുവിലും ക്ഷേമം

മാറുന്നു അവരുടെ ജീവിതവും

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

ദേശീയ നഗര ഉപജീവന മിഷൻ കുടുംബശ്രീ‌ വഴി നടപ്പാക്കുന്ന തെരുവ് കച്ചവടക്കാർക്കുള്ള രണ്ടാംഘട്ട വായ്പാ വിതരണം മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു. മേയർ ആര്യ രാജേന്ദ്രൻ, എസ് സലിം എന്നിവർ സമീപം

തിരുവനന്തപുരം
‘എല്ലാം കൊണ്ടും രക്ഷപ്പെടാൻ പോവേണ്‌’–-മന്ത്രി എം ഗോവിന്ദനിൽ നിന്ന്‌ ധനസഹായം ഏറ്റുവാങ്ങിയപ്പോൾ ലീല ഉൾപ്പെടെയുള്ളവരുടെ വാക്കുകളിൽ സന്തോഷം നിറഞ്ഞു. 
 
‘30 വർഷമായി തെരുവിൽ കച്ചവടം നടത്തുന്നു. ഞങ്ങൾ കച്ചവടം നടത്തുന്ന സ്ഥലം ഉൾപ്പെടെ നന്നാക്കുകയാണിപ്പോൾ. വലിയ കാര്യങ്ങളാണ്‌ കോർപറേഷനും സർക്കാരും ചെയ്യുന്നത്‌. വളരെ ആശ്വാസമാണ് ഈ സഹായം. ഇല്ലെങ്കിൽ വട്ടിപ്പലിശക്കാരിൽനിന്ന്‌ കടം വാങ്ങേണ്ടി വന്നേനെ–- ലീല പറഞ്ഞു. 
 
കോവിഡ്‌ മഹാമാരി കാരണമുണ്ടായ നഷ്ടത്തിൽ നിന്നും കരകയറാൻ കുടുംബശ്രീ സഹായത്തോടെ നടപ്പാക്കുന്ന വായ്‌പാ പദ്ധതിയാണ്‌ തുണയായത്‌. 1657 അപേക്ഷകരിൽ 1200 പേർക്ക്‌ വായ്‌പ നൽകി തിരുവനന്തപുരം കോർപറേഷനാണ്‌ സംസ്ഥാനത്ത്‌ ഒന്നാമത്‌. 
ആദ്യ ഘട്ടത്തിൽ 10,000 കൃത്യമായി തിരിച്ചടച്ചാൽ 20,000, തുടർന്ന്‌ അരലക്ഷവും നൽകും. 350 പേർ 20,000 രൂപയ്ക്ക്‌ അർഹരായിട്ടുണ്ട്‌. ഏഴ്‌ ശതമാനം പലിശ സബ്‌സിഡി സർക്കാരാണ്‌ വഹിക്കുന്നത്‌.
 
തെരുവുകച്ചവടക്കാരുടെ ക്ഷേമത്തിന്‌ മാതൃകാപരമായ നടപടികളാണ്‌  സ്വീകരിക്കുന്നത്‌. സർവേ നടത്തി 5988 തെരുവുകച്ചവടക്കാരെ കണ്ടെത്തി. കൂടുതൽ പേർ ഇനിയും ഉൾപ്പെടും. 44 തെരുവ്‌ കച്ചവട മേഖലകളും കണ്ടെത്തി. കോവളം ബീച്ച്‌, ശംഖുംമുംഖം, വേളി, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാവിധ സൗകര്യങ്ങളോടെ കച്ചവട കേന്ദ്രം ആരംഭിക്കും. ഇടപാടുകൾ ഡിജിറ്റലാക്കുന്നതിന് ക്യു ആർ കോഡ്‌ ലഭ്യമാക്കാനും നടപടിയെടുത്തു. തട്ടുകടകൾ ബ്രാൻഡ്‌ ചെയ്യാനും നീക്കമുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top