പാറശാല
സജിൻ ഷാഹുൽ രക്തസാക്ഷിത്വ ദിനം സിപിഐ എം നേതൃത്വത്തിൽ ആചരിച്ചു. ധനുവച്ചപുരത്തെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ പ്രഭാഷണവും സിപിഐ എം ഏരിയ സെക്രട്ടറി എസ് അജയകുമാർ നിർവഹിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ് കെ ആദർശ്, ജില്ലാ പ്രസിഡന്റ് നന്ദൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി താണുപിള്ള, വി എസ് ബിനു, എസ് കെ ബെൻഡാർവിൻ, എൻ എസ് നവനീത്കുമാർ, ജെ ജോജി, രാഹിൽ ആർ നാഥ്, എസ് ബി ആദർശ്, സിപിഐ എം ധനുവച്ചപുരം ലോക്കൽ സെക്രട്ടറി എ വിജയൻ, ചെങ്കൽ ലോക്കൽ സെക്രട്ടറി കെ എസ് സന്തോഷ്‌കുമാർ, ഉദിയൻകുളങ്ങര ലോക്കൽ സെക്രട്ടറി ആർ വിൻസെന്റ്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കെ ശിൽപ്പ, ആർ ആർ അനന്തു, ഏരിയ സെക്രട്ടറി ആർ ജി ആശിഷ്, പ്രസിഡന്റ് ആഷിക്ക് പ്രതീപ് എന്നിവർ സംസാരിച്ചു.
നെയ്യാറ്റിൻകര
അമരവിളയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ബി ഗോപാലകൃഷ്‌ണൻ നായർ അധ്യക്ഷനായി. കെ ആൻസലൻ എംഎൽഎ, ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, വി കേശവൻകുട്ടി, വി രാജേന്ദ്രൻ, കെ മോഹൻ, എൻ എസ് ദിലീപ്, ഷിജൂഖാൻ, ആദർശ്, നന്ദൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..