തിരുവനന്തപുരം
ലോകകപ്പ് സന്നാഹമത്സരത്തിനുള്ള ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തി. ഞായർ വൈകിട്ട് നാലിനുശേഷം ഗുവാഹത്തിയിൽനിന്നാണ് ടീം എത്തിയത്.
തിങ്കളാഴ്‌ച ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും മൂന്നിന് ഇന്ത്യയും നെതർലൻഡും ഏറ്റുമുട്ടും.
ഇന്ത്യൻ ടീമിനൊപ്പം വിരാട് കോഹ്‌ലി പരിശീലന മത്സരത്തിനെത്തിയില്ല. ലോകകപ്പിനു മുമ്പേ ഇന്ത്യയുടെ അവസാന പരിശീലന മത്സരമാണ് തിരുവനന്തപുരത്തേത്. മഴയില്ലെങ്കിൽ ഇന്ത്യൻ ടീം തിങ്കൾ പകൽ രണ്ടുമുതൽ അഞ്ചുവരെ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..