20 April Saturday

പെന്‍സില്‍തുമ്പിലെ ഇന്ത്യാഗേറ്റിന്‌ റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

തിരുവനന്തപുരം

ഹാരിസണിന്റെ പെൻസിൽ ലെഡിൽ വിരിഞ്ഞ ഇന്ത്യാ ഗേറ്റിന്‌ റെക്കോഡ്‌. 0.5 സെമീ x 0.2 സെമീ യിൽ ലെഡിൽ തീർത്ത ഇന്ത്യാഗേറ്റിന്റെ ഏറ്റവും ചെറിയ രൂപത്തിനാണ്‌ ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോഡ്. അംഗീകാരത്തിനായുള്ള അപേക്ഷയോടൊപ്പം രൂപം കൊത്തിയെടുക്കുന്നതിന്റെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോയും അയച്ചിരുന്നു. പൊഴിയൂർ സ്വദേശിയാണ്‌ പതിനെട്ടുകാരനായ ഹാരിസൺ. സാമൂഹ്യമാധ്യമങ്ങളിലും ഹിറ്റാണ്‌ ഹാരിസണിന്റെ പെൻസിൽരൂപങ്ങൾ. പേരുകളും രൂപങ്ങളും എന്തിന്‌ ഈഫൽ ടവർവരെ പെൻസിൽ ലെഡിൽ കൊത്തിയെടുത്തിട്ടുണ്ട്‌ ഈ മിടുക്കൻ. ആവശ്യക്കാർക്ക്‌ ഗിഫ്‌റ്റ്‌ ബോക്സുകളും തയ്യാറാക്കി നൽകാറുണ്ട്‌. തിരുവനന്തപുരം സെന്റ്‌ ജോസഫ്‌സ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഹാരിസണ്‌ ഫൈൻ ആർട്‌സിൽ ബിരുദപഠനമാണ്‌ ലക്ഷ്യം. അച്ഛൻ: ഡേവിൽസൺ. അമ്മ: ഷാലെറ്റ്‌. സഹോദരൻ: ജിൻസ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top