28 March Thursday

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
കിളിമാനൂർ 
കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ഓണത്തിന് വിഷരഹിത പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്നതിനായി "ഓണത്തിന് ഒരു മുറം വിഷരഹിത പച്ചക്കറി' പദ്ധതിക്ക് തുടക്കമായി. ജില്ലാതല ഉദ്ഘാടനം കിളിമാനൂർ ഏരിയയിലെ പുളിമാത്ത് മലച്ചിറയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റിയം​ഗം ബിജുമോൾ അധ്യക്ഷയായി. കർഷകസംഘം ജില്ലാകമ്മിറ്റിയുടെയും സംയോജിത കൃഷി ജില്ലാതല ക്യാമ്പയിൻ കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് കൃഷി. ചീര, പടവലം, പാവൽ, പയർ, മത്തൻ, തക്കാളി, കാബേജ്, കോളിഫ്ളവർ, മുളക്, വെണ്ട, വിവിധയിനം വാഴകൾ തുടങ്ങി കേരളത്തിലെ കാലാവസ്ഥയിൽ വിളയുന്നഎല്ലാ പച്ചക്കറികളും വിളവെടുക്കും. 
 
സിപിഐ എം ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, എസ് ഹരിഹരൻപിള്ള, എം ജയേന്ദ്രൻ, ജയരാജ്  തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top