19 April Friday

ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ബെഫി സംസ്ഥാന ജോ. സെക്രട്ടറി എസ് ബി എസ് പ്രശാന്ത് ഉദ്ഘാടനംചെയ്യുന്നു

തിരുവനന്തപുരം

ഒരു മാസമായി ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഇന്ത്യയുടെ അഭിമാനമായ ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യവുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയതലത്തിൽ പ്രതിഷേധദിനം ആചരിച്ചു.   റിസർവ് ബാങ്കിന് മുന്നിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം ബെഫി സംസ്ഥാന ജോ. സെക്രട്ടറി എസ് ബി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ, കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി ആർ രമേശ്, ബെഫി ജില്ലാ പ്രസിഡന്റ് എസ് സജീവ് കുമാർ, ജില്ലാ സെക്രട്ടറി എൻ നിഷാന്ത് എന്നിവരും സംസാരിച്ചു.

ഡൽഹിയിൽ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന്‌  ഐക്യദാർഢ്യവുമായി കർഷകസംഘം നടത്തിയ പ്രകടനം സംസ്ഥാന ജോ. സെക്രട്ടറി വി എസ് പത്മകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ഡൽഹിയിൽ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യവുമായി കർഷകസംഘം നടത്തിയ പ്രകടനം സംസ്ഥാന ജോ. സെക്രട്ടറി വി എസ് പത്മകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ഡൽഹിയിൽ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന്‌  ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്ര കാരം കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.  കർഷകസംഘം സംസ്ഥാ ന ജോ. സെക്രട്ടറി വി എസ് പത്മകുമാർ ഉദ്‌ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top