18 April Thursday
കോവളം ബൈപ്പാസ് മരണക്കെണിയാക്കരുത്

ഡിവൈഎഫ്ഐ റോഡ്
ഉപരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
കോവളം
കോവളം ബൈപ്പാസ് മരണക്കെണിയാകരുതെന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവളം ജങ്ഷനിൽ ബൈപ്പാസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ്‌ വി അനൂപ് ഉദ്ഘാടനംചെയ്‌തു. 
റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ നാല് വയസ്സുകാരൻ കഴിഞ്ഞ ദിവസം കോവളത്ത് മരിച്ചിരുന്നു. 
 ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള റോഡിൽ വിവിധ സ്ഥലങ്ങളിലെ അശാസ്ത്രീയമായ നിർമാണമാണ് നിരന്തരമായി അപകടത്തിന്‌ കാരണം. സബ് റോഡുകൾക്ക്‌ തുടർച്ചയില്ലാത്തതും സിഗ്നൽ ലൈറ്റുകൾക്ക് കൃത്യതയില്ലാത്തതും, സ്ട്രീറ്റ് ലൈറ്റുകളില്ലാത്തതുമാണ്‌ അപകടത്തിന്‌ കാരണമെന്നും വിഷയത്തിൽ ദേശീയപാത അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. 
 കോവളം ബ്ലോക്ക് പ്രസിഡന്റ്‌ മണിക്കുട്ടൻ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ശിജിത്ത് ശിവസ്, സിപിഐ എം കോവളം ലോക്കൽ സെക്രട്ടറി ബി ബാബു, ട്രഷറർ ടി പി നിനു എന്നിവർ സംസാരിച്ചു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top