12 July Saturday

യുവജന വിരുദ്ധ ബജറ്റിനെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

യുവജന വിരുദ്ധ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ നടത്തിയ എജീസ് ഓഫീസ്‌ മാർച്ച്

തിരുവനന്തപുരം
യുവജനങ്ങളെ വഞ്ചിച്ച മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിനെതിരെ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം. ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ എജീസ്‌ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി അനൂപ്‌ അധ്യക്ഷനായി. 
സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ, പ്രതിൻ സാജ്കൃഷ്ണ, എ എം അൻസാരി, എൽ എസ് ലിജു, എസ് എസ് നിതിൻ,  ആർ ഉണ്ണികൃഷ്ണൻ,  എസ് ഷാഹിൻ, വി എസ്‌ ശ്യാമ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top