26 April Friday

ലഹരിമാഫിയ കത്തിച്ച വണ്ടിക്ക് പകരം രഞ്ജിത്തിന്‌ ബൈക്ക് വാങ്ങിനൽകി

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

രഞ്ജിത്തിനുള്ള ബൈക്ക്‌ സിപിഐ എം ഏരിയ സെക്രട്ടറി ആർ പി ശിവജി കൈമാറുന്നു

വിളപ്പിൽ
ലഹരി മാഫിയ കത്തിച്ച ബൈക്കിന്‌ പകരം രഞ്ജിത്തിന് സിപിഐ എം  ബൈക്ക് വാങ്ങി നൽകി. 
സിപിഐ എം ചൊവ്വള്ളൂർ ബ്രാഞ്ച് സെക്രട്ടറിയും ചുമട്ടുതൊഴിലാളിയുമായ രഞ്ജിത്തിന്റെ ബൈക്ക് ജനുവരി എട്ടിനാണ്‌ ലഹരിമാഫിയ കത്തിച്ചത്‌.
 പ്രദേശത്ത് ലഹരി വസ്തുക്കൾ  ഉപയോഗിക്കുന്നവരെയും വില്പന നടത്തുന്നവരെയും രഞ്ജിത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ താക്കീത് ചെയ്തിരുന്നു. 
ഇതിന് പിന്നാലെയാണ് ബൈക്ക് കത്തിച്ചത്. സിപിഐ എം ചൊവ്വള്ളൂർ ബ്രാഞ്ചും വിളപ്പിൽശാല ലോക്കൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് വാങ്ങി നൽകിയ ബൈക്ക് ഏരിയ സെക്രട്ടറി ആർ പി ശിവജി കൈമാറി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top