26 April Friday

ഓട്ടോ കൺസൾട്ടന്റ്‌സ്‌ മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

ഓൾ കേരള ഓട്ടോ കൺസൾട്ടന്റ്‌ വർക്കേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഏരിയ സമ്മേളനം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ
ഓട്ടോ കൺസൾട്ടന്റ്‌സ്‌ മേഖലയിലെ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കണമെന്ന് ഓൾ കേരള ഓട്ടോ കൺസൾട്ടന്റ്‌സ്‌ വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു ) ആറ്റിങ്ങൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 
സിഐടിയു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ജി അശോക് കുമാർ സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി പി ജിക്സൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യു വിജി അധ്യക്ഷനായി. യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ് മോഹനകുമാർ, പ്രമോദ്, സജി, രമണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ : ആർ പി അജി (പ്രസിഡന്റ്‌),  പി ജിക്സൻ (സെക്രട്ടറി), എ ഹസൻ(ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top