20 April Saturday

റോഡ്‌ തയ്യാർ, ഇനി ബസ് സർവീസ് വേണം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
ചിറയിൻകീഴ്
കിഴുവിലം പഞ്ചായത്തിലെ അരികത്തുവാർ - അണ്ടൂർ - പണ്ടിവാരം വഴി  ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യം ശക്തമായി. പഞ്ചായത്തിലെ 6, 7, 8 വാർഡിലായി 600 ഓളം കുടുംബം അധിവസിക്കുന്നുണ്ട്‌. ഇവരുടെ യാത്രാ ക്ലേശം പരിഹരിക്കാൻ  ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തിന്  വർഷങ്ങളുടെ പഴക്കമുണ്ട്. 
നാഷണൽ ഹൈവേയിലെ പതിനെട്ടാം മൈലിലോ , ചിറയിൻകീഴ് കോരാണി റോഡിലെ പുകയിലത്തോപ്പിലോ പ്രദേശവാസികൾക്ക് എത്തണമെങ്കിൽ രണ്ടര കിലോമീറ്ററിലധികം ദൂരം കാൽനട വേണം. അണ്ടൂർ എൽ പി എസ് , പാറക്കാട് -പണ്ടിവാരം പട്ടികജാതി സങ്കേതങ്ങൾ, കുരിശിയോട് , മുളയാത്രക്കാവ് ക്ഷേത്രങ്ങൾ തുടങ്ങിയവ റോഡിന് സമീപമുണ്ട് .
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗമായിരുന്ന ആർ ശ്രീകണ്ഠൻ നായരുടെ ശ്രമഫലമായി 50 ലക്ഷം രൂപ  ചെലവഴിച്ചു. അണ്ടൂർ - പന്തലക്കോട് റോഡ് റീ ടാർ ചെയ്ത് ഇരുവശവും കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കിയിരുന്നു. 
നിലവിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ഷൈലജ ബീഗത്തിന്റെ ശ്രമഫലമായി 50 ലക്ഷം രൂപ കൂടി ചിലവഴിച്ച് പതിനെട്ടാം മൈൽ - പുകയിലത്തോപ്പ് റോഡ് കൂടി നവീകരിച്ച് , ആകെ ഒരു കോടി രൂപ ചിലവിൽ  റോഡ്‌ സഞ്ചാരയോഗ്യമാക്കിയതോടെ ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം വീണ്ടും സജീവമായി. ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ചെറുവള്ളി മുക്കിൽ നിന്നും  പണ്ടിവാരം വഴി പുകയിലത്തോപ്പിൽ എത്തുന്ന തരത്തിൽ കെ എസ് ആർ ടിസിയോ , സ്വകാര്യ ബസോ  സർവീസ് ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ  ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top