20 April Saturday

വാഹനപ്രചാരണ ജാഥയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

നെയ്യാറ്റിന്‍കര ന​ഗരസഭയില്‍ നടക്കുന്ന സിപിഐ എം വാഹനപ്രചാരണ ജാഥ കെ ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

നെയ്യാറ്റിൻകര
ന​ഗരസഭാഭരണം അട്ടിമറിക്കാനായി കോൺ​ഗ്രസ് –- ബിജെപി  സഖ്യം നയിക്കുന്ന സമരാഭാസത്തിനെതിരെ നാല്‌ ദിവസമായി നടക്കുന്ന സിപിഐ എം വാഹനപ്രചരണ ജാഥ കെ ആൻസലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.  ജാഥാക്യാപ്റ്റൻ സിപിഐ എം ഏരിയാ സെക്രട്ടറി ടി ശ്രീകുമാർ പതാക ഏറ്റുവാങ്ങി. ജാഥാ മാനേജർ വി കേശവൻകുട്ടി, ന​ഗരസഭാധ്യക്ഷൻ പി കെ രാജ്മോഹൻ, വി രാജേന്ദ്രൻ, പി രാജൻ, ഡബ്ല്യൂആർ ഹീബ, ആർ വി വിജയബോസ്, കെ മോഹൻ, കെകെ ഷിബു, ബി എസ് ചന്തു, ജി സജികൃഷ്ണൻ, കെ ​ഗോപാലക‍ഷ്ണൻ എന്നിവർ സംസരാിച്ചു. വ്യാഴാഴ്ച രാവില ചായ്ക്കോട്ടുകോണത്ത് നിന്നാരംഭിച്ച് താന്നിമൂടിൽ ജാഥ സമാപിക്കും. 
ഒറ്റയ്‌ക്ക്‌ താമസിക്കുന്ന വയോധികയുടെ സ്വത്ത്‌ തടിയെടുക്കാൻ സിപിഐ എം കൗൺസിലറായ സുജിൻ ശ്രമിച്ചുവെന്ന ആരോപണമുയർന്നിരുന്നു. സംഭവത്തിൽ പൊലീസ്‌ കേസെടുത്തു. വിവരമറിഞ്ഞയുടൻ സിപിഐ എം സുജിനെ പാർടിയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. ഈ വസ്‌തുതകളെല്ലാം മറച്ചാണ്‌ കോൺഗ്രസിന്റെയും ബിജെപിയുടെയും സമരാഭാസം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top