25 April Thursday

ഹൃദയങ്ങളിലേറി ‘ഹൃദയപൂർവം’

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

കാട്ടാക്കട ഗവ. ആശുപത്രിയിൽ ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് 
കമ്മിറ്റിയുടെ ഭക്ഷണവിതരണം

ഹൃദയങ്ങളിലേറി ‘ഹൃദയപൂർവം’
കാട്ടാക്കട
ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട ഗവ. ആശുപത്രിയിൽ നടത്തിവരുന്ന ഹൃദയപൂർവം പൊതിച്ചോറ് വിതരണ പദ്ധതി ഒരു വർഷം പിന്നിടുന്നു. കാട്ടാക്കട ബ്ലോക്കിലെ യൂണിറ്റ് കമ്മിറ്റികളാണ് ഓരോ ദിവസവും പൊതിച്ചോറ് വിതരണം നടത്തിവന്നത്. 
ഒരുവർഷം തികഞ്ഞതിന്റെ ഓർമ പുതുക്കൽ യോഗം ചേർന്നു.  ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് പ്രസിഡന്റ്‌ ജെ അരുൺ അധ്യക്ഷനായി.
കരൾദാനം നൽകാൻ തയ്യാറായ പ്രിയങ്കയും ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി  ഐ സാജുവും മുഖ്യാതിഥികളായി. സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി,  ബ്ലോക്ക് സെക്രട്ടറി ആർ രതീഷ്, മെഡിക്കൽ ഓഫീസർ പ്രകാശ്, ബ്ലോക്ക് ട്രഷറർ ബി എസ് ശരൺ തുടങ്ങിയവർ സംസാരിച്ചു. നൂറിലധികം ദിവസം വളന്റിയർമാരായി നിന്നവരെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top