27 April Saturday

മലവെള്ളപ്പാച്ചിലിൽ തകർന്ന പൊന്മുടിറോഡ് ഗതാഗതയോഗ്യമായി

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

നിർമാണം പൂർത്തിയായ പൊന്മുടി റോഡ്

 വിതുര

കനത്ത മഴയിൽ തകർന്ന പൊന്മുടി റോഡ് ഗതാഗത യോഗ്യമായി. രണ്ട് മാസങ്ങൾക്കുമുമ്പാണ് മലവെള്ളപ്പാച്ചിലിൽ പൊന്മുടിപ്പാതയിലെ പന്ത്രണ്ടാം വളവിലെ റോഡ് ഒഴുകിപ്പോയത്. പൂർണമായും തകർന്നിരുന്ന റോഡിന്റെ നിർമാണം നടക്കുന്നതിനിടെയാണ്‌ വീണ്ടും ഒലിച്ചു പോയത്‌. തുടർന്ന് ഇതുവഴി വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിലാണ്‌ നിർമാണ പ്രവർത്തനം നടത്തിയത്. നിർമാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ച് വിലയിരുത്തിയിരുന്നു. 180 കുടുംബത്തിലായി 450ലേറെ പേരാണ് പൊന്മുടിയിലെ ലയങ്ങളിൽ താമസിക്കുന്നത്. നിലവിൽ കെഎസ്ആർടിസിയും മറ്റു സ്‌കൂൾ വാഹനങ്ങളും കടത്തിവിടും. ഉടൻ വിനോദ സഞ്ചാരികളുടെ വാഹനങ്ങളും കയറ്റി വിടാൻ നടപടിയെടുക്കുമെന്ന് ഡി കെ മുരളി എംഎൽഎ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top