26 April Friday

നഗരസഭ റെയ്ഡ്; അനധികൃത 
മത്സ്യക്കച്ചവടം തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

ആറ്റിങ്ങലിൽ അനധികൃത മത്സ്യക്കച്ചവടം നടത്തിയവരുടെ മത്സ്യം പിടിച്ചെടുത്ത് ജീവനക്കാർ നഗരസഭാ വാഹനങ്ങളിൽ കയറ്റുന്നു

ആറ്റിങ്ങൽ
ആറ്റിങ്ങലിൽ അനധികൃത മത്സ്യക്കച്ചവടം തടഞ്ഞ്‌ നഗരസഭ. രണ്ടിടത്ത് നടത്തിയ റെയ്ഡിൽ മത്സ്യം പിടിച്ചെടുത്തു. നഗരസഭാ ജീവനക്കാരോട്‌  അതിക്രമം കാട്ടിയ രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. 
നഗരത്തിലെ  അനധികൃത മത്സ്യ വിപണനം സംബന്ധിച്ച്‌  നഗരസഭാ ജീവനക്കാർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ്‌ റെയ്ഡ് നടത്തിയത്. ആലംകോട്, ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിനു സമീപം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. 
നഗരസഭയിൽ എത്തിച്ച മത്സ്യം പിഴയീടാക്കി വിട്ടുനൽകുന്നതിനിടെയാണ്‌ യുവാക്കൾ അധികൃതരുമായി വാക്കുതർക്കത്തിലെത്തിയത്‌. പിഴ ഈടാക്കുന്നത് തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ആറ്റിങ്ങൽ എസ് എച്ച് ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘമാണ്‌ പ്രശ്നമുണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top