20 April Saturday

ആറ്റിങ്ങൽ സബ് ജയിലിൽ 
ക്ഷേമദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

ആറ്റിങ്ങൽ സബ് ജയിലിൽ ജയിൽ ക്ഷേമദിനാഘോഷത്തിന്റെ സമാപന ഉദ്ഘാടനം 
ഒ എസ് അംബിക എംഎൽഎ നിർവഹിക്കുന്നു

ആറ്റിങ്ങൽ
ജയിൽ ക്ഷേമദിനാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങൽ സബ് ജയിലിൽ കലാ കായിക മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസ്, യോഗ പരിശീലനം ഉൾപ്പെടെ വിവിധ പരിപാടി സംഘടിപ്പിച്ചു. ജയിൽ ക്ഷേമദിനാഘോഷത്തിന്റെ സമാപന ഉദ്ഘാടനം ഒ എസ് അംബിക എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എസ് കുമാരി അധ്യക്ഷയായി. ജയിൽ ഡിഐജി പി അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജയിൽ സൂപ്രണ്ട് കെ സലിം സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പി പ്രബീഷ് നന്ദിയും പറഞ്ഞു. ജയിൽ പരിസരത്ത് സംഘടിപ്പിച്ച വിവിധ കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് യോഗത്തിൽ പുരസ്കാരവും വിതരണം ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top