തിരുവനന്തപുരം
ക്രിസ്‌മസിന് രുചി പകരാൻ മാസങ്ങൾക്ക് മുൻപേ ഒരുങ്ങി കെടിഡിസി. മാസ്‌കറ്റ് ഹോട്ടലിൽ കെടിഡിസിയുടെ ആഭിമുഖ്യത്തിൽ നടന്ന കേക്ക് മിക്സിങ് ചെയർമാൻ പി കെ ശശി ഉദ്ഘാടനം ചെയ്തു. ബദാം, കശുവണ്ടി, ഉണക്കമുന്തിരി, ഈന്തപ്പഴം, അത്തിപ്പഴം, ഉണങ്ങിയ ചെറി, പിസ്ത, കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, ഉണങ്ങിയ ഇഞ്ചി, മുതലായവ കൃത്യമായ അനുപാതത്തിൽ കലർത്തി ക്രിസ്‌മസിന് ദിവസങ്ങൾ മുമ്പാണ് മിശ്രിതം തയ്യാറാക്കുന്നത്. ഇത് വായു കടക്കാത്ത പാത്രങ്ങളിൽ നിറച്ച് ഒരു മാസമെങ്കിലും കുതിർക്കും.കേക്കുകൾ ഡിസംബർ മുതൽ മാസ്‌കറ്റ് ഹോട്ടൽ ഔട്ട്‍ലെറ്റിൽ ലഭിക്കും.
കൃത്രിമ ചേരുവകളും കളറും ചേർക്കാതെ കലോറി കുറച്ചാണ് ഇവ തയ്യാറാക്കുന്നത്. 250 ഗ്രാം, 400ഗ്രാം, 900 ഗ്രാം എന്നിങ്ങനെ വിവിധ പായ്‌ക്കറ്റുകളിവാണ് കേക്ക് ലഭിക്കുക. വില പിന്നാലെ പ്രഖ്യാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..