തിരുവനന്തപുരം
കടൽവിഭവങ്ങളുടെ വേറിട്ട കാഴ്ചകളും രുചികളുമായി ലുലുഹൈപ്പർമാർക്കറ്റിൽ സീഫുഡ് ഫെസ്റ്റിന് തുടക്കമായി. ഫിഷറീസ് വകുപ്പ് സൗത്ത് സോൺ ജോയിന്റ് ഡയറക്ടർ സ്മിത ആർ നായർ മേള ഉദ്ഘാടനം ചെയ്തു. ഹൈപ്പർമാർക്കറ്റിലെ പ്രത്യേക പവിലിയനുകളിലായാണ് മത്സ്യ പ്രദർശന-വിപണന കേന്ദ്രങ്ങൾ. എഴുപ്പത്തിയഞ്ചിലധികം വൈവിധ്യം നിറഞ്ഞ മീനുകളും ഉൽപ്പന്നങ്ങളുമാണ് ഫെസ്റ്റിലുള്ളത്. കേരളത്തിന്റെ നാടൻ വിഭവങ്ങൾക്ക് പുറമെ കോണ്ടിനെന്റൽ, ചൈനീസ് അടക്കം ഇരുപ്പത്തിയഞ്ചിലധികം കറി വിഭവങ്ങൾ ഫെസ്റ്റിന്റെ പ്രത്യേകതയാണ്. ഫിഷ് സ്നാക്സുകൾ, അച്ചാറുകൾ എന്നിവയാണ് മറ്റൊരു പ്രത്യേകത. ഒക്ടോബർ എട്ടിന് സമാപിക്കും. ലുലു റീട്ടെയ്ൽ ജനറൽ മാനേജർ ഇ വി രാജേഷ്, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ആദർശ്, ഷീജേഷ്, ഫ്രഷ് ഫുഡ് മാനേജർ ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..