18 December Thursday

മകനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ബസിടിച്ച് അമ്മ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
നെയ്യാറ്റിന്‍കര
മകനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അമ്മ മരിച്ചു. പെരുങ്കടവിള പാൽക്കുളങ്ങര ആങ്കോട് ചിലയിൽകോണം പുഷ്പാഞ്ജലിയിൽ ഉഷകുമാരി (56) ആണ് സംഭവസ്ഥലത്ത് മരിച്ചത്. മാരായമുട്ടം ഹയർസെക്കൻഡറി സ്കൂളിന് സമീപം ശനി പകൽ രണ്ടിനായിരുന്നു അപകടം. 
   നെയ്യാറ്റിൻകരയിൽനിന്ന് മകന്‍ ആദര്‍ശിനോടൊപ്പം പെരുങ്കടവിളയിലേക്ക് പോകവെ എതിര്‍ദിശയില്‍നിന്ന് വന്ന കെഎൽ 15 8691 കെഎസ്ആർടിസി ബസ് ആണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റോഡില്‍വീണ ഉഷകുമാരിയുടെ തലയിലൂടെ ബസിന്റെ ടയര്‍ കയറുകയായിരുന്നു. ആദർശിന് പരിക്കുകളോ ബൈക്കിന് കേടുപാടുകളോ ഇല്ല. 
   അപകടത്തിനുശേഷം ബസിന്റെ ഡ്രൈവർ ബസ് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. മാരായമുട്ടം സ്കൂൾ പരിസരത്ത് കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പൊലീസ് നടപടികൾക്കുശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. ഭര്‍ത്താവ്: പരേതനായ പുഷ്പാം​ഗതന്‍. മറ്റുമക്കള്‍: അഞ്ജന, അഞ്ജലി. മരുമക്കൾ: വിപിൻകുമാർ, മജിമാൻ. മാരായമുട്ടം പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top