വിതുര
സ്വന്തമായി ഭൂമിയും തല ചായ്ക്കാനൊരിടവും തന്ന സർക്കാരിനോട് നന്ദി പ്രകടിപ്പിക്കുകയാണ് ചെറ്റച്ചൽ സമരഭൂമിയിലെ താമസക്കാർ. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സർക്കാരിനോടുള്ള നന്ദി പ്രകടനംകൂടിയാക്കാൻ ഒരുങ്ങുകയാണ് ഇവിടുത്തെ 33 കുടുംബങ്ങൾ.
"മുൻ വർഷങ്ങളിൽ ഐക്യദാർഢ്യ പക്ഷാചരണങ്ങളിലൊന്നും ഞങ്ങൾ ഇല്ലായിരുന്നു. 20 വർഷമായി സമരഭൂമിയിൽ ജീവിച്ച ഞങ്ങളെ മണ്ണിന്റെ ഉടയോരാക്കിയത് എൽഡിഎഫ് സർക്കാരാണ്. -അതുകൊണ്ടുതന്നെ ഘോഷയാത്രയുടെ മുൻപന്തിയിൽ ഞങ്ങളുണ്ടാകും". - പരപ്പാറ സ്വദേശി നാരായംകുന്ന് സുഭദ്ര പറഞ്ഞു.
നിയമപരമായ സങ്കീര്‍ണതകളാല്‍ പരിഹരിക്കാനേറെ പ്രയാസമനുഭവപ്പെട്ടിരുന്ന ചെറ്റച്ചൽ ഭൂസമരമാണ് സർക്കാർ പരിഹരിച്ചത്. ചെറ്റച്ചലിന് പുറമേ വിതുര, കുറ്റിച്ചൽ, പാങ്കാവ് എന്നിവിടങ്ങളിലായി 128 കുടുംബങ്ങൾക്ക് സ്ഥലം നൽകിയിരുന്നു. ആദിവാസി കലാരൂപങ്ങളും പ്രകൃതിദത്ത ചമയങ്ങളും അവതരിപ്പിച്ച് ഘോഷയാത്ര വർണാഭമാക്കാൻ ഒരുങ്ങുകയാണിവർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..