26 April Friday

മാലിന്യ സംസ്കരണം നന്നായാൽ 
നികുതി ഇളവ്‌

സ്വന്തം ലേഖകൻUpdated: Friday Jul 1, 2022
തിരുവനന്തപുരം
വീടുകളിലെ മാലിന്യ സംസ്കരണം മികച്ചതെങ്കിൽ കോർപറേഷൻ നികുതി ഇളവ്‌ നൽകും . ഈ വർഷം മുതൽ പത്തുശതമാനം നികുതി ഇളവ്‌ നൽകുമെന്ന്‌ സ്‌പെഷ്യൽ കൗൺസിലിൽ മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.
നിലവിൽ ഈ രംഗത്തെ പോരായ്‌മകൾ, പുതുതായി സംസ്‌കരണ സൗകര്യങ്ങൾ വേണ്ടവർ എന്നിവരെ കണ്ടെത്തും. എൻഎസ്‌എസ്‌ വളന്റിയേഴ്‌സിനെ നിയോഗിച്ച്‌ ഉറവിട മാലിന്യസംസ്‌കരണം മികച്ച രീതിയിൽ നടത്തുന്നവർ, മാലിന്യ സംസ്കരണ സംവിധാനങ്ങളുമായി നല്ലരീതിയിൽ സഹകരിക്കുന്നവർ എന്നിവരെ കണ്ടെത്തി നികുതി ഇളവ്‌ നൽകാനാണ്‌  തീരുമാനം.
കിച്ചൺ ബിന്നുകളുടെ പരിപാലനത്തിന്‌ ഹരിതകർമസേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന്‌ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജമീല ശ്രീധരൻ. ഇനോകുലവും ഹരിതകർമസേന നൽകും.  ആദ്യഘട്ട പരിശീലനം നൽകി.  80 വാർഡിൽ ഹരിതകർമസേനയും രൂപീകരിച്ചു.
ബിജെപി അംഗങ്ങളുടെ ആവശ്യപ്രകാരമാണ്‌ സ്‌പെഷ്യൽ കൗൺസിൽ ചേർന്നത്‌. ഫലപ്രദമായ നിർദേശങ്ങൾ ഒന്നും നൽകാതെ  കോർപറേഷന്റെ മാലിന്യസംസ്‌കരണ സംവിധാനങ്ങളിൽ അഴിമതിയെന്ന പതിവ്‌ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കാനാണ്‌ ചർച്ചയിൽ പങ്കെടുത്ത ബിജെപി അംഗങ്ങൾ  ശ്രമിച്ചത്‌. കിച്ചൺ ബിൻ സ്ഥാപിച്ചത്‌ നടപടി പൂർണമായ നടപടി ക്രമങ്ങൾ പാലിച്ചാണെന്നും ശുചിത്വ മിഷൻ അംഗീകരിച്ച നിരക്കിലാണ്‌ കിച്ചൺ ബിന്നുകൾ വാങ്ങിയതെന്നും മറുപടി നൽകി. 
മാലിന്യസംസ്‌കരണ രംഗങ്ങളിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റേതടക്കം പുരസ്‌കാരങ്ങൾ കോർപറേഷന്‌ ലഭിക്കുന്നതിലുള്ള അസഹിഷ്‌ണുതയാണ്‌ ബിജെപിയുടെ അടിസ്ഥാനരഹിത ആരോപണങ്ങൾക്കു പിന്നിലെന്ന്‌ മേയർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top