25 April Thursday

ശാസ്ത്ര സത്യങ്ങളെയും ചരിത്രത്തെയും കേന്ദ്ര സർക്കാർ തമസ്‌കരിക്കുന്നു: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

ചാല  

കളിപ്പാൻകുളം സമദർശിനി ഗ്രന്ഥശാലയുടെ 54–--ാമത് വാർഷികാഘോഷ  ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സത്യങ്ങളെയും ചരിത്രത്തെയും കേന്ദ്ര സർക്കാർ കുട്ടികളുടെ പാഠ്യഭാഗങ്ങളിൽ നിന്നും നീക്കുകയാണ്. ഇങ്ങനെയുള്ള ഈ കാലഘട്ടത്തിലും പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ "പാദമുദ്രകൾ’ ശില്പശാലയിൽ പങ്കെടുത്ത 28 മിടുക്കരെ കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നിയതായി മന്ത്രി പറഞ്ഞു. അവർ ശാസ്ത്ര - ചരിത്ര സത്യങ്ങൾ തേടി കണ്ടെത്തി രേഖപ്പെടുത്തുകയാണ്. ഇതെല്ലാം കിട്ടുന്നത് വായനയിലൂടെയാണ്. അതിനെ പരിപോഷിപ്പിക്കുന്നതിനായി സമദർശിനി പോലുള്ള പ്രാദേശിക ഗ്രാമീണ  ഗ്രന്ഥശാലകളെ കുട്ടികൾ പ്രയോജനപ്പെടുത്തണം–- മന്ത്രി പറഞ്ഞു. ഉന്നതവിജയികളെയും വിവധരംഗങ്ങളിൽ കഴിവ് തെളിയിച്ചവരെയും ഉപഹാരം നൽകി ആദരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഡി സജുലാൽ അധ്യക്ഷനായി. സെക്രട്ടറി കെ രാമചന്ദ്രൻ, ഡോ. എം എ സിദ്ദീഖ്, ആർ ഉണ്ണിക്കൃഷ്ണൻ, സി ജയൻ, എ ബൈജു, കെ സുമ കെ, പ്രത്യുഷ് , ജെ എ മിഥുൻ, എസ് ഈദുൽ മുബാറക്ക് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top