15 July Tuesday

പപ്പട്‌ ക്ലസ്‌റ്ററിന്‌ കല്ലിടൽ നാളെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

തിരുവനന്തപുരം

വ്യവസായ വകുപ്പിനുകീഴിലുള്ള പപ്പട് ക്ലസ്റ്റർ ഫെസിലിറ്റി സെന്ററിന്‌ കൊച്ചുവേളി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വെള്ളി പകൽ 3.30ന്‌ മന്ത്രി പി രാജീവ് കല്ലിടും. മന്ത്രി ആന്റണി രാജു അധ്യക്ഷനാകും. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ക്ലസ്‌റ്റർ സ്ഥാപിക്കുന്നത്‌. തിരുവനന്തപുരം ജില്ലയിൽ പപ്പട് ക്ലസ്റ്ററിലുള്ള കോമൺ ഫെസിലിറ്റി സെന്റർ 5.55 കോടി ചെലവിലാണ്‌ സ്ഥാപിക്കുന്നത്. കേന്ദ്ര സർക്കാരിൽനിന്ന് 3.82 കോടിയുടെ സഹായം ലഭിക്കും. സംസ്ഥാന സർക്കാർ 1.11 കോടി രൂപ ലഭ്യമാക്കും. അനന്തപുരം പപ്പട് ക്ലസ്റ്റർ അസോസിയേഷൻ 61.77 ലക്ഷം രൂപയും നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top