19 April Friday
മതപഠന കേന്ദ്രത്തിൽ പെൺകുട്ടി തൂങ്ങിമരിച്ച കേസ്‌

ബീമാപള്ളി സ്വദേശിയായ യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

തിരുവനന്തപുരം

ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുട്ടത്തറ വില്ലജിൽ ബീമാപള്ളി വെസ്റ്റ് വാർഡിൽ ടി സി 46/745ൽ  ഹാഷിംഖാൻ (20) അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഒരുവർഷം മുമ്പ്‌ പീഡനത്തിന്‌ ഇരയായതായി അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലാണ്‌ പെൺകുട്ടി ലൈംഗികപീഡനത്തിന്‌ ഇരയായതായി വ്യക്തമായത്‌. കഴിഞ്ഞ വർഷം മെയ് 27 ന് പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ ടെറസിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മെയ്‌ 13നാണ്‌ പ്ലസ്‌വൺ വിദ്യാർഥിനിയെ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. തിരികെ കൊണ്ടുപോകണമെന്ന്‌ പെൺകുട്ടി വീട്ടുകാരോട്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്‌ അമ്മ എത്തിയപ്പോഴായിരുന്നു പെൺകുട്ടിയെ തൂങ്ങിയനിലയിൽ കണ്ടത്‌. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top