26 April Friday

നവീകരിച്ച ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

പള്ളിപ്പുറം എൽപി സ്കൂളിലെ നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു

മംഗലപുരം  

പള്ളിപ്പുറം എൽപി സ്കൂളിൽ പത്തുലക്ഷം രൂപ ചെലവിട്ട് നവീകരിച്ച ക്ലാസുമുറികളുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിച്ചു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ അധ്യക്ഷനായി. 

വൈസ് പ്രസിഡന്റ് മാജിദ ബീവി, പഞ്ചായത്തംഗങ്ങളായ അഡ്വ. റെഫീക്ക്, മണിമധു, മുരളീധരൻനായർ, കൃഷ്ണൻകുട്ടി, ജില്ലാപഞ്ചായത്തംഗം ഉനൈസ അനുസാരി, എച്ച്എം സാജിതാബീവി, ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, പൂർവവിദ്യാർഥി പ്രതിനിധി രാജേന്ദ്രൻനായർ, പിടിഎ പ്രസിഡന്റ് സഫർ എന്നിവർ സംസാരിച്ചു. രണ്ടു ക്ലാസുമുറികളും ഓഫീസും ഹൈടെക് ആക്കിയ സ്റ്രാലിയോൻ ഗ്രൂപ്പിനെയും ശിൽപ്പി രാജേഷിനെയും മന്ത്രി ഉപഹാരം നൽകി ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top