20 April Saturday
നാവായിക്കുളം പഞ്ചായത്ത് ബജറ്റ്

ഭവന നിര്‍മാണത്തിനും 
കൃഷിക്കും പരിഗണന

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
കിളിമാനൂർ
സമ്പൂർണ ഭവനനിർമാണത്തിനും കാർഷിക മേഖലയ്‌ക്കും മുൻഗണന നൽകി നാവായിക്കുളം പഞ്ചായത്ത് ബജറ്റ്.  55.74 കോടി രൂപ വരവും 50.02 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് എസ് സാബു അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ ബേബി രവീന്ദ്രൻ അധ്യക്ഷയായി. ഉൽപ്പാദ മേഖലയ്‌ക്ക്‌ 1.81 കോടി രൂപയും സേവന മേഖലയ്‌ക്ക്‌ 27.21 കോടി രൂപയും പശ്ചാത്തല മേഖലയ്‌ക്ക്‌ 10.50 കോടി രൂപയും വകയിരുത്തി. 
പഞ്ചായത്തിന്റെ തനത് വരുമാനം വർധിപ്പിക്കുന്നതിനായി രണ്ട് വർഷത്തിനുള്ളിൽ  മാർക്കറ്റുകളിൽ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ സ്ഥാപിക്കും. മൊബൈൽ ശ്‌മശാനത്തിന്‌ 3 ലക്ഷം രൂപയും വയോജന ക്ഷേമത്തിന്18.90 ലക്ഷം രൂപയും വനിതാക്ഷേമ പരിപാടികൾക്കായി 26.36 ലക്ഷം രൂപയും പട്ടികജാതി വികസനത്തിന് 98.63 ലക്ഷം രൂപയും സമ്പൂർണ ഭവന നിർമാണത്തിന് 13.70 കോടി രൂപയും കാർഷിക മേഖലയ്‌ക്ക്‌ 1.56 കോടി രൂപയും ദാരിദ്ര്യ ലഘുകരണത്തിന് 10.16 കോടി രൂപയും മാലിന്യസംസ്‌കരണത്തിന് 36 ലക്ഷം രൂപയും ആരോഗ്യ മേഖലയ്‌ക്ക്‌ 81.40 ലക്ഷം രൂപയും സ്റ്റേഡിയം നിർമിക്കാൻ 40 ലക്ഷം രൂപയും വകയിരുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top