28 March Thursday
ജീവനക്കാർ രക്ഷകരായി

പ്രസവമുറിയായി 108 ആംബുലൻസ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

യുവതിക്കും കുഞ്ഞിനും രക്ഷകരായ ആംബുലൻസ് ജീവനക്കാരായ 
ജി വിഷ്ണുവും യു പി വിഷ്ണുവും

ചിറയിൻകീഴ്
കഠിനംകുളം ചാന്നാങ്കര അനകപിള്ള സ്വദേശിനിയായ 25കാരിയ്‌ക്ക്‌ പ്രസവമുറിയായി 108 ആംബുലൻസ്. ആംബുലൻസ് ജീവനക്കാർ യുവതിക്കും കുഞ്ഞിനും രക്ഷകരായി. പൂർണഗർഭിണിയായ യുവതിയുമായി എസ്എടി ആശുപത്രിയിലേയ്‌ക്ക്‌ പോയ ആംബുലൻസാണ് യാത്രാമധ്യേ പ്രസവമുറിയായത്.
വെള്ളി രാവിലെ ഏഴരയോടെയാണ്‌ സംഭവം. വ്യാഴം രാത്രിയോടെയാണ് ഗർഭിണിയായ യുവതിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. വെള്ളി രാവിലെ ഏഴോടെ യുവതിയുടെ നിലവഷളായതിനെ തുടർന്ന് എസ്എടിയിലേക്ക്‌ മാറ്റുകയായിരുന്നു. ചിറയിൻകീഴ് താലൂക്കാശുപത്രി ആംബുലൻസ് പൈലറ്റ് ജി വിഷ്‌ണുവും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ യു പി വിഷ്‌ണുവും  യുവതിയുമായി എസ്എടി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും കണിയാപുരം എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടർന്ന് മെഡിക്കൽ ടെക്‌നീഷ്യൻ വിഷ്‌ണുവിന്റെ പരിചരണത്തിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. 
അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും  പ്രഥമശുശ്രൂഷ നൽകിയശേഷം എസ്എടി ആശുപപ്രസവമുറിയായി 108 ആംബുലൻസ്ത്രിയിൽ എത്തിക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ജി വിഷ്‌ണു ഡിവൈഎഫ്ഐ കൂന്തള്ളൂർ മേഖല സെക്രട്ടറിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top