18 April Thursday

ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോര്‍സ് യൂണിയന്‍ ഏരിയ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023

ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർസ് യൂണിയൻ കിളിമാനൂർ ‌ഏരിയ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് 
മടവൂർ അനിൽ ഉദ്ഘാടനം ചെയ്യുന്നു

കിളിമാനൂർ
തിരുവനന്തപുരം ജില്ലാ ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർസ് വർക്കേഴ്സ് യൂണിയൻ (സിഐടിയു) കിളിമാനൂർ ഏരിയ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ഡി രജിത് അധ്യക്ഷനായി. എസ് ലുക്കുമാൻ സ്വാ​ഗതം പറഞ്ഞു. സിപിഐ എം കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി കെ ജയമോഹൻ,  ജില്ലാ പ്രസിഡന്റ് പി രാജേന്ദ്രകുമാർ, നാലാഞ്ചിറ ഹരി, വി സത്യദേവൻ, കെ വത്സലകുമാർ, ഇ ഷാജഹാൻ, ആർ കെ ബൈജു, എം ഷാജഹാൻ, രാജീവ് രവി, കെ രാജേന്ദ്രൻ, എം സത്യശീലൻ, കെ ജെ സുധീർ, സുനിൽ കൈരളി, ജി ബാബു തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ:  രാജീവ് രവി (പ്രസിഡന്റ്), ആർ കെ ബൈജു, ബി യു ജിബിൻ, പ്രശാന്ത് (വൈസ് പ്രസിഡന്റുമാർ), എസ് ലുക്കുമാൻ                                    (സെക്രട്ടറി), ബി ശ്രീകുമാർ, സി ബിനു, രഘു  (ജോയിന്റ് സെക്രട്ടറിമാർ), എരിത്തിനാട്  ഗോപാലകൃഷ്ണൻ (ട്രഷറർ). 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top