19 April Friday

കാക്കാമൂലയിൽ നാടൻ ജൈവപച്ചക്കറി വിപണി സജീവം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

 

ബാലരാമപുരം
വെള്ളായണി കായൽത്തീരത്തെ കാക്കാമൂലയിലും പരിസരപ്രദേശങ്ങളിലുമുള്ള നാടൻ ജൈവപച്ചക്കറി വിപണി സജീവം. പ്രാദേശികമായി വിളയിപ്പിച്ചെടുക്കുന്ന ഉൽപ്പന്നങ്ങളാണ് ഇവിടെ വിൽക്കുന്നത്‌. 
കാർഷിക ഗ്രാമമായ കാക്കാമൂലയിലെ പണ്ടാരകിരി പാടശേഖരത്തിന്റെ ഭാഗമായ പാപ്പാംചാണി, നിലമകരി, മാങ്കിളികരി, നെടിഞ്ചെൽ ഏലാ, ശാസ്താംകോവിലിന് ഇരുപുറവുവുള്ള ഏലാകൾ, വെള്ളായണി കായൽത്തീരത്തെ കായൽ നിലങ്ങൾ എന്നിവിടങ്ങളിൽ  കൃഷി ചെയ്യുന്ന ഉൽപ്പന്നങ്ങൾ വ്യക്തികളും സ്വാശ്രയ കാർഷിക സഹകരണ സംഘങ്ങളും പാടശേഖര സമിതികളുമാണ് വിൽപ്പനയ്‌ക്കെത്തിക്കുന്നത്. 
ചുവന്ന ചീര, പച്ച ചീര, പടവലം, പാവൽ, കാബേജ്, വെള്ളരി, കറി വെള്ളരി, പച്ചമുളക്, വെണ്ട, പയർ, ഏത്തയ്ക്കായ, കോവയ്ക്ക  എന്നിവ കൂടാതെ വിവിധയിനം ചക്കകളും കിഴങ്ങുവർഗങ്ങളും പഴവർഗങ്ങളും വിപണിയിൽ സുലഭമാണ്.
 ജൈവവളം ഉപയോഗിച്ചുള്ള കൃഷി രീതിയാണ് കർഷകർ സ്വീകരിച്ചിരിക്കുന്നത്.
നാടൻ  നേന്ത്രക്കായക്ക്‌ കിലോയ്ക്ക് 42 രൂപയാണ് വില. പയറിന് 70, ചീര 20, വെള്ളരി 28 എന്നിങ്ങനെയാണ് വില. ചീരയും പയറും പാവയ്ക്കയും കോവയ്ക്കയുമാണ് വൻതോതിൽ വിറ്റുപോകുന്നതെന്ന് വിൽപ്പനക്കാരൻ വി റെജി കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top