29 March Friday

മഹിളാ അസോസിയേഷൻ മാസ്ക് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
പേരൂർക്കട 
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരൂർക്കട ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ  മാസ്ക് നിർമിച്ച് നൽകി. അസോസിയേഷൻ ജില്ലാ സെക്രട്ടറി വി അമ്പിളി ആശുപത്രി സൂപ്രണ്ട് അനിൽകുമാറിന് മാസ്ക് കൈമാറി.  രോഗികൾക്കും ജീവനക്കാർക്കും മാസ്ക് ലഭ്യമല്ലെന്ന് ആശുപത്രി സൂപ്രണ്ട്  അറിയിച്ചതിനെ തുടർന്ന് പ്രവർത്തകർ വീടുകളിൽ  മാസ്ക്‌ നിർമിച്ച്‌ നൽകുകയായിരുന്നു. പേരൂർക്കട ഏരിയ സെക്രട്ടറി ആർ പ്രീത പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top