02 May Thursday
നാണംകെട്ട്‌ ബിജെപി

മുദാക്കൽ പഞ്ചായത്തിൽ അവിശ്വാസം അവതരിപ്പിക്കൽ പരാജയപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023
ആറ്റിങ്ങൽ
മുദാക്കൽ പഞ്ചായത്ത്  ഭരണസമിതിക്കെതിരെ ബിജെപി  നൽകിയ അവിശ്വാസ പ്രമേയ ശ്രമം  പരാജയപ്പെട്ടു. അംഗസംഖ്യ തികയാത്തതിനാൽ പ്രമേയം ചർച്ച ചെയ്യാനായില്ല. പഞ്ചായത്തിൽ 20 സീറ്റുള്ളതിൽ  എൽഡിഎഫ് –-8, ബിജെപി–--7, യുഡിഎഫ് -–-5 എന്നിങ്ങനെയാണ്‌ കക്ഷിനില. 
ചൊവ്വാഴ്ച രാവിലെ പത്തിന് അവിശ്വാസ പ്രമേയം പരിഗണിക്കാൻ  പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും ബിജെപി അംഗങ്ങൾ മാത്രമാണ്‌ എത്തിയത്‌. 11 അംഗങ്ങൾ ഹാജരായാലേ പ്രമേയം ചർച്ചയ്‌ക്കെടുക്കേണ്ടതുള്ളു. 
ബിജെപി നടത്തിയ നുണപ്രചാരണങ്ങൾ മറ്റ്‌ അംഗങ്ങൾ  തള്ളിക്കളഞ്ഞതുകൊണ്ടാണ്‌ അവിശ്വാസപ്രമേയ ചർച്ച പരാജയപ്പെട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു അറിയിച്ചു. കൂടുതൽ ജനപക്ഷ നിലപാടുകളുമായും വികസന പ്രവർത്തനങ്ങളുമായും  മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top